കോംട്രസ്റ്റ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം; കോഴിക്കോടുള്ള ഫാക്ടറി കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണമായും നശിച്ചു; അഗ്നിബാധയുടെ കാരണം വ്യക്തമല്ല

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലുള്ള മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി വളപ്പിൽ വൻ അഗ്നിബാധ. പ്രധാന കെട്ടിടത്തിന്റെ പിറകിലെ കെട്ടിടത്തിനാണ് തീ പിടിച്ചത്‌. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. പഴക്കമേറിയ നെയ്ത്ത് ഉപകരണങ്ങളാണ് അടഞ്ഞു കിടക്കുന്ന ഈ ഫാക്ടറിയിലുള്ളത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി. അഗ്നിബാധയുടെ കാരണം വ്യക്തമല്ല

കോഴിക്കോട് ചരിത്രസ്മാരകം പോലെ നിലനില്‍ക്കുന്നതാണ് വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന കോംട്രസ്റ്റ് ഫാക്ടറി. ഇവിടെ തൊഴിലാളി സമരവും നടക്കുന്നുണ്ട്. ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഏക്കറുകണക്കിനു ഭൂമി, കോടികള്‍ വിലവരുന്ന സാധന സാമഗ്രികള്‍ എല്ലാം വര്‍ഷങ്ങളായി കിടന്ന് നശിക്കുകയാണ്.

കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് കേരള നിയമസഭ 2012ല്‍ ബില്ല് പാസാക്കിയിരുന്നു. 2018ല്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചെങ്കിലും ഇതുവരെ തുടര്‍ നടപടികളുണ്ടായില്ല. ഇതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. സമരം ഇപ്പോഴും തുടരുന്നുണ്ട്. അതിനിടയിലാണ് തീപിടിത്തവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top