തര്‍ക്കിച്ച് സ്പീക്കറും കുഴല്‍നാടനും; എംഎല്‍എ ഗ്യാലറിക്ക് വേണ്ടി സംസാരിക്കുന്നുവെന്ന് വിമര്‍ശനം

നീറ്റ് പരീക്ഷ തട്ടിപ്പ് സംബന്ധിച്ച് നിയമസഭയില്‍ ചട്ടം 130 പ്രകാരമുള്ള ചര്‍ച്ചയിലാണ് സ്പീക്കര്‍ എഎന്‍ ഷംസീറും മാത്യു കുഴല്‍നാടനും തമ്മില്‍ ഏറ്റുമുട്ടിയത്. കേരളത്തിലെ പരീക്ഷ ക്രക്കേടുകളില്‍ തിരുത്തലുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന വിമര്‍ശനമാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ചത്. പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്നാണ് ബൈബിളില്‍ പറയുന്നത്. നീറ്റ് പരീക്ഷ ക്രമക്കേട് പറയുമ്പോള്‍ കേരളത്തില്‍ നടന്ന തട്ടിപ്പുകളും പറയണം. അതിന് പരിഹാരം കാണണം. എന്നാല്‍ ദൗര്‍ഭാഗ്യവശാൽ അത് ഉണ്ടാകുന്നില്ലെന്നും മാത്യു വിമര്‍ശിച്ചു.

കേരളത്തില്‍ യൂണിവേഴ്‌സിറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ തട്ടിപ്പ് നടന്നു. പരീക്ഷ എഴുതാത്തവര്‍ നിയമനം നേടി. എന്നിട്ടും ആ കേസില്‍ ഒന്നും സംഭവിച്ചില്ല. പ്രതികള്‍ രക്ഷപ്പെട്ടു. പി.എസ്.സി പരീക്ഷയിലും തട്ടിപ്പ് നടന്നു. റാങ്ക് കിട്ടിയ അഞ്ചുപേരെ മാത്രം പ്രതികളാക്കി. ഇതിന് പിന്നിലുണ്ടായിരുന്നവരെ മുഴുവന്‍ രക്ഷപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കുഴല്‍നാടന്‍ ആരോപിച്ചു. ഇതോടെയാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഇടപെട്ടത്. നീറ്റ് പരീക്ഷ തട്ടിപ്പാണ് വിഷയം. സിലബസില്‍ നിന്ന് സംസാരിക്കണം. അല്ലാതെ ഗ്യാലറിക്ക് വേണ്ടി സംസാരിക്കരുതെന്നും സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി.

എപ്പോഴും തന്റെ പ്രസംഗം സ്പീക്കര്‍ തടസ്സപ്പെടുത്തുകയാണെന്ന് മാത്യു കുഴല്‍നാടനും ആരോപിച്ചു. ചീത്ത വാക്കുകളൊന്നുമല്ല പറയുന്നത് നിരന്തര ഇടപെടലിന്. കേരളത്തിലെ പരീക്ഷ തട്ടിപ്പിനെ കുറിച്ച് പറയുമ്പോള്‍ ഭരണപക്ഷം അസ്വസ്ഥരാകേണ്ടെന്നും മാത്യു പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top