എരവന്നൂർ സ്കൂളിൽ ആക്രമണം; അധ്യാപകന്‍ എം.പി.ഷാജി അറസ്റ്റില്‍

കോഴിക്കോട്: നരിക്കുനി എരവന്നൂർ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ യോഗം നടന്നു കൊണ്ടിരിക്കെ അതിക്രമിച്ചു കയറി മര്‍ദ്ദനം നടത്തിയ കേസിൽ എൻടിയു നേതാവും അധ്യാപകനുമായ എം.പി.ഷാജി അറസ്റ്റില്‍. കാക്കൂര്‍ പോലീസാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു സ്കൂളിലെ അധ്യാപകനായ ഷാജി നരിക്കുനി സ്കൂളില്‍ അക്രമം നടത്തുകയായിരുന്നു. ഈ വീഡിയോ വൈറലായിരുന്നു.
എരവന്നൂർ സ്കൂളിൽ അധ്യാപികയായ ഭാര്യ സുപ്രീനയെയും മകനെയും വിളിക്കാനായി എത്തിയ ഷാജിയെ ആക്രമിച്ചെന്നായിരുന്നു എൻടിയു ആദ്യം ആരോപിച്ചത്. സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ, ഇയാൾ ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. കുട്ടികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
എന്‍ടിയു ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭര്‍ത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി. ഉമ്മര്‍, വി. വീണ, കെ. മുഹമ്മദ് ആസിഫ്, അനുപമ, എം.കെ. ജസ്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here