‘പോലീസുകാർ വാഴകൾ’; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: വാഴകളുമായി പോലീസ് ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരായി ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ബാരിക്കേഡുകള്‍ വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.

പോലീസുകാര്‍ വാഴകളാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീണ നായര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഡിവൈഎഫ്‌ഐ നടത്തുന്ന അതിക്രമം കയ്യുംകെട്ടി പോലീസ് നോക്കി നില്‍ക്കുകയാണെന്നും അവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും വീണ കൂട്ടി ചേര്‍ത്തു.

നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്നവരെ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് വ്യാപകമായി മര്‍ദ്ദിച്ചിട്ടും പോലീസിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. സപ്ലൈക്കോകളില്‍ പോലും സാധനങ്ങള്‍ ഇല്ലാതെ കേരളം സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോവുമ്പോള്‍ കോടികള്‍ ചിലവഴിച്ചുള്ള നവകേരള സദസിനെയും വീണ വിമര്‍ശിച്ചു.

Logo
X
Top