സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണം; നിര്‍ധനരായ സ്ത്രീകള്‍ക്ക് മാസം ഒരു ലക്ഷം; മഹിള ന്യായ് പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി

മഹാരാഷ്ട്ര : സ്ത്രീകള്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം കൊണ്ടവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ഭാരത് ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന മഹിളാ റാലിയിലാണ് രാഹുല്‍ പ്രഖ്യാപനം നടത്തിയത്.
ജോലി സംവരണം ഉള്‍പ്പെടെ അഞ്ച് ഉറപ്പുകളാണ് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരധനരായ കുടുംബത്തിലെ സ്ത്രീക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ, എല്ലാ ജില്ലയിലും വനിതാ ഹോസ്റ്റല്‍, സ്ത്രീകളുടെ നിയമപരമായ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥന്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍ എന്നിവരുടെ ശമ്പളത്തിലെ കേന്ദ്രവിഹിതം ഇരട്ടിയാക്കല്‍ എന്നിവയാണ് ഉറപ്പുകള്‍.
സെന്‍സസ് ഇല്ലാതെ വനിതാ സംവരണം നടപ്പാക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍, തൊഴിലാളികള്‍,ചെറുകിട വ്യാപാരികള്‍ എന്നിവരുടെ വായ്പകള്‍ എഴുതി തള്ളും. ആദിവാസി വിഭാഗത്തിന്റെ ക്ഷേമം ഉറപ്പു വരുത്തുമെന്നും രാഹുല്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here