വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥികള്‍; പാലക്കാട് രാഹുല്‍ തന്നെ

കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വേഗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന പതിവ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുതലാണ് കോണ്‍ഗ്രസ് തുടങ്ങിയത്. ഇത്തവണയം ഇത് ആവര്‍ത്തിച്ച്
കോണ്‍ഗ്രസ് ഒരുപടി മുന്നിലെത്തി.

നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. വയനാട് ലോക്‌സഭാ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ മുമ്പ് പ്രഖ്യാപിച്ചത് പോലെ പ്രിയങ്ക ഗാന്ധി മത്സരിക്കും. പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കമാണ് വയനാട് ഉപതിരഞ്ഞെടുപ്പിലൂടെ നടക്കാന്‍ പോകുന്നത്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ത്ഥികള്‍.

Also read: കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്, മഹാരാഷ്ട്രയില്‍ നവംബര്‍ 21ന്; ജാര്‍ഖണ്ഡില്‍ രണ്ടുഘട്ടമായി ജനവിധി

നവംബര്‍ 13നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 20നാണ് തിരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായി നവംബര്‍ 13നും 20നും വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും നവംബര്‍ 23ന് ഫലപ്രഖ്യാപനം.

Also read: ചേലക്കര സിപിഎമ്മിന് അഭിമാന പ്രശ്നം; പാലക്കാട് പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും; ഉപതിരഞ്ഞെടുപ്പുകള്‍ മൂന്ന് മുന്നണികള്‍ക്കും അഗ്നിപരീക്ഷ

പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍, ചേലക്കര എംഎല്‍എ കെ രാധാകൃഷണന്‍ എന്നിവര്‍ ലോക്‌സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഷാഫി വടകരയില്‍ നിന്നും രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നുമാണ് ലോക്‌സഭയില്‍ എത്തിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാടിനൊപ്പം യുപിയിലെ റായ്ബറേലിയിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു. തുടര്‍ന്ന് വയനാട് മണ്ഡലം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത്.

Also read: ചേലക്കരയും പാലക്കാടും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് അന്‍വര്‍; വയനാട് പിന്തുണ പിന്നീട് വ്യക്തമാക്കും

കേരളത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. സൂക്ഷ്മ പരിശോധന 28ന് നടക്കും. പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ 30.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top