അഹമ്മദാബാദ് ഈസ്റ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി രോഹൻ ഗുപ്ത പിന്മാറി; പിതാവിന്റെ ആരോഗ്യനില മോശമെന്ന് വിശദീകരണം

അഹമ്മദാബാദ്: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഹമ്മദാബാദ് ഈസ്റ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി രോഹൻ ഗുപ്ത സ്ഥാനാർത്ഥിത്വം പിൻവലിച്ചു. പിതാവിന്റെ ആരോഗ്യനില മോശമായതാണ് പെട്ടന്നുള്ള പിന്മാറ്റത്തിന് കാരണം.

ആരോഗ്യനില മോശമായതിനെ തുടർന്ന് പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയാണെന്ന് ഗുപ്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പുതിയ സ്ഥാനാർത്ഥിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതായി അറിയിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തും നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 12ന് പ്രഖ്യാപിച്ച കോൺഗ്രസിന്റെ 43 സ്ഥാനാർത്ഥികളിൽ ഒരാളാണ് രോഹൻ ഗുപ്ത. മെയ് ഏഴിനാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഴുവൻ സീറ്റും ബിജെപി ജയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top