മോദിക്കെതിരെ ഇക്കുറിയും യുപി കോണ്‍ഗ്രസ് അധ്യക്ഷൻ മത്സരിക്കും; അംറോഹയില്‍ ഡാനിഷ് അലി സ്ഥാനാര്‍ഥി; കോൺഗ്രസ് നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇക്കുറിയും ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് മത്സരിക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അജയ് റായെ ആണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്.
ഉത്തർപ്രദേശിലെ അംറോഹയിൽ നിന്നു ഡാനിഷ് അലി സ്ഥാനാർഥിയാകും. ബിഎസ്പി വിട്ടാണ് ഡാനിഷ് അലി കോൺഗ്രസിലേക്കെത്തിയത്. പ്രാദേശിക ഘടകത്തിന്റെ എതിർപ്പ് ഡാനിഷ് അലിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് കാര്യമാക്കിയില്ല.
മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്നും ദിഗ് വിജയ് സിങ് ജനവിധി തേടും. തമിഴ്നാട്ടിലെ ശിവഗംഗയിൽ കാർത്തി ചിദംബരം മത്സരിക്കും. അസം, ആൻഡമൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്നാട്, ഉത്തരാഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി 46സ്ഥാനാർത്ഥികളെയാണ് നാലാംഘട്ട പട്ടികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 18 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here