രാഷ്ട്രീയക്കാര്‍ ഭാര്യയേയും മക്കളേയും സൂക്ഷിക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്; പത്മജയും അനില്‍ ആന്റണിയുമാണോ തിരച്ചറിവുണ്ടാക്കിയതെന്ന് സോഷ്യല്‍മീഡിയ

കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റലാണ് ഭാര്യയേയും മക്കളേയും രാഷ്ട്രീയ നേതാക്കള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആദ്യം സൂക്ഷിക്കേണ്ടത് ഇവരെയാണ്. ത്യാഗ പൂര്‍ണ്ണമായ പ്രവര്‍ത്തന പാരമ്പര്യമുള്ള പലരേയും വഷളാക്കിയിട്ടുള്ളത് ഭാര്യയോ മക്കളോ ആണെന്നും ചെറിയാന്‍ പറയുന്നു. മിക്ക നേതാക്കള്‍ക്കും കുടുംബത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നുണ്ട്. വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കുമെന്ന് കരുതുന്ന ഭാര്യയും മക്കളും മാനസികമായി പീഡിപ്പിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണയെ എസ്എഫ്‌ഐഒ ചോദ്യം ചെയ്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും കോണ്‍ഗ്രസ് നേതാക്കളുടെ മക്കളുടെ ബിജെപി പ്രവേശനവും ഉന്നയിച്ചുള്ളതാണ് ചെറിയാന്റെ പോസ്റ്റ്.

പോസ്റ്റിന് വരുന്ന കമന്റുകളില്‍ നിറയുന്നത് കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെയും എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനമാണ്. അവിവാഹിതനായ ചെറിയാന്റെ പോസ്റ്റിനെ അത് പറഞ്ഞ് കളിയാക്കിയുള്ള കമന്റുകളും വരുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top