‘ഇന്ത്യ’ മുന്നണിയെ നയിക്കാന്‍ ഖാര്‍ഗെ; അടുത്തപടി സീറ്റ് വിഭജനം

ഡല്‍ഹി: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യ മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദവിക്കായി രംഗത്ത് ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് തന്നെ ഈ സ്ഥാനത്തേക്ക് വരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തിയായെങ്കിലും മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റ് വിഭജനം അടക്കമുള്ള തര്‍ക്കങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശില്‍ സീറ്റുകളില്‍ ഒന്നുപോലും പങ്കിടാൻ കോൺഗ്രസ് വിസമ്മതിച്ചത് സമാജ്‌വാദി പാർട്ടിയുമായുള്ള ബന്ധം പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഡൽഹിയിൽ നാല് സീറ്റും പഞ്ചാബിൽ ഏഴ് സീറ്റും വേണമെന്ന കോണ്‍ഗ്രസ് ആവശ്യം പാലിക്കാൻ ആം ആദ്മി പാർട്ടി തയ്യാറായിട്ടില്ല. ഡൽഹിയിലും പഞ്ചാബിലും ഭരണകക്ഷിയായ എഎപിക്ക് സീറ്റുകളുടെ വലിയ വിഹിതം വേണമെന്നാണ് ആവശ്യം. ഹരിയാന, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലും മത്സരിക്കാൻ എഎപി സീറ്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയാണ് ഇന്ത്യ അഥവാ ‘ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്’. ഭാരതീയ ജനതാ പാർട്ടി (ബിജെപി) നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടാനും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുമാണ് മുന്നണിയുടെ ലക്ഷ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top