തിരഞ്ഞെടുപ്പ് ചുമതലയുള്ളവരെ അമിത് ഷാ വിളിപ്പിച്ചുവെന്ന് കോണ്‍ഗ്രസ്; ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍; വിശദാംശം നല്‍കാന്‍ ജയറാം രമേശിന് നിര്‍ദേശം

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിപ്പിച്ചെന്ന കോൺഗ്രസ് ആരോപണം വിവാദമായി തുടരവേ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍. ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് ജയറാം രമേശിനോട് കമ്മിഷൻ വിശദാംശങ്ങള്‍ തേടി.
ആരോപണവുമായി ബന്ധപ്പെട്ട് വസ്തുതകൾ ഉണ്ടെങ്കിൽ നടപടിയെടുക്കാമെന്നാണ് കമ്മിഷൻ വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടറക്കമുള്ള 150 ഉദ്യോഗസ്ഥരോട് അമിത് ഷാ സംസാരിച്ചു. അവരെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണിതെന്നാണ് ജയറാം രമേശ് എക്സിൽ ആരോപിച്ചത്.
അട്ടിമറി നീക്കത്തിന്റെ ഭാഗമായിട്ടാണ് അമിത് ഷായുടെ നടപടിയെ കാണേണ്ടതെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. ഈ വിഷയത്തിലാണു തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടത്. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ കമ്മിഷനെ മാനിക്കുന്നുവെന്നും എന്നാല്‍ കമ്മിഷൻ നിഷ്പക്ഷമായി പ്രവർത്തിക്കുന്നുണ്ടെന്ന വിശ്വാസം കോൺഗ്രസിനില്ലെന്നുമാണ് ജയറാം രമേശ് പ്രതികരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here