കോണ്‍ഗ്രസിന്റെ വമ്പന്‍ നീക്കം; ഭരണമുള്ള ഹിമാചലില്‍ പാര്‍ട്ടി ഘടകം അപ്പാടെ പിരിച്ചുവിട്ടു
ഹിമാചൽ പ്രദേശിലെ കോൺഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുൾപ്പെടെയാണ് പിരിച്ചുവിട്ടത്. ജില്ലാ പ്രസിഡന്റുമാരെ നീക്കുകയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസിന് മുഖ്യമന്ത്രിയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഇവിടെയാണ് കോണ്‍ഗ്രസ് ഘടകം പിരിച്ചുവിട്ടത്. ഹിമാചലിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന എഐസിസിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്. കെ.സി. വേണുഗോപാലിന്റെ പേരിലാണ് കത്ത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്‍റെ ഭാര്യ പ്രതിഭ സിങ്ങാണ് കോൺഗ്രസ് ഹിമാചല്‍ ഘടകം അധ്യക്ഷ. 2022ലാണ് ഇവര്‍ നിയമിതയായത്.
2019-ലും സമാനമായ നീക്കം കോണ്‍ഗ്രസ് നടത്തിയിരുന്നു. സംസ്ഥാന ഘടകം പിരിച്ചുവിട്ടു. എന്നാൽ കുൽദീപ് സിംഗ് റാത്തോറിനെ പ്രസിഡന്റ് ആയി നിലനിർത്തിയിരുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here