തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു; കോഴിക്കോട് കെപിസിസി അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചതിന് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. കെപിസിസി അംഗം കെവി സുബ്രഹ്‌മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോഴിക്കോട് സ്ഥാനാര്‍ത്ഥിയായിരുന്ന എംകെ രാഘവനെതിരെ പ്രവര്‍ത്തിച്ചതിനാണ് നടപടിയെടുത്തിരിക്കുന്നത്. പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.

ചേവായൂര്‍ ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ അച്ചടക്ക നടപടിയില്‍ എത്തി നില്‍ക്കുന്നത്. ബാങ്കിന്റെ മുന്‍ഡയറക്ടറായിരുന്നു സുബ്രഹ്‌മണ്യന്‍. എന്നാല്‍ വീണ്ടും അവസരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിമത നീക്കം നടത്തിയിരുന്നു. ഇതില്‍ തര്‍ക്കമുണ്ടായതോടെ വാര്‍ത്താ സമ്മേളനം വിളിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് പ്രഖാപിച്ചിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എതിരായി സുഹ്രഹ്‌മണ്യന്‍ പ്രവര്‍ത്തിച്ചതായി സ്ഥാനാര്‍ത്ഥിയായ എം കെ രാഘവന്‍ ആരോപിച്ചിരുന്നു. കെപിസിസി നേതൃയോഗത്തിലും രാഘവന്‍ ഈ പരാതി ഉന്നയിച്ചിരുന്നു. ഇതോടെയാണ് കടുത്ത അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top