ബിജെപി പരാതി കോണ്‍ഗ്രസിന്റെ പ്രചരണം അട്ടിമറിക്കാന്‍; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസിന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മറുപടി
ഡല്‍ഹി : കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണം അട്ടിമറിക്കാനാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്ന്
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കമ്മിഷന്‍ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് ഖര്‍ഗെ ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രസംഗങ്ങളുടെ പേരിലാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പ്രസംഗങ്ങളെ വികലമായി വ്യാഖ്യാനിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് മറുപടി നല്‍കുക മാത്രമാണ് ഉണ്ടായതെന്നും മറുപടിയില്‍ ഖര്‍ഗെ വ്യക്തമാക്കി.
ബി.ജെ.പി നേതാക്കള്‍ വിഭജന, വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയ പരാതികളില്‍ കമ്മീഷന്‍ നിയമലംഘനം കാണാറില്ലെന്ന വിമര്‍ശനവും ഖര്‍ഗെ മറുപടിയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ബിജെപി ഭരണഘടന മാറ്റുമെന്ന് ഖാര്‍ഗെയും രാഹുലും പ്രസംഗിച്ചുവെന്നും അത് രാജ്യത്ത് വിഭജനമുണ്ടാക്കുമെന്നും ചൂണ്ടികാട്ടിയാണ് പരാതി നല്‍കിയത്. മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശതിനെതിരായ കോണ്‍ഗ്രസിന്റെ പരാതിയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്കും കമ്മിഷന്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here