തരൂരിനെ ഇനി അവഗണിക്കും; രക്തസാക്ഷി പരിവേഷം നല്‍കില്ല; വിശ്വപൗരനെ നേരിടാനുളള കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

നരേന്ദ്ര മോദിയേയും പിണറായി വിജയനേയും തരാതരം പോലെ പുകഴ്ത്തുന്ന ശശി തരൂര്‍ എംപിയെ നേരിടാന്‍ അവഗണിക്കല്‍ പദ്ധതിയുമായി കോണ്‍ഗ്രസ്. പാര്‍ട്ടി പലവട്ടം ആവശ്യപ്പെട്ടിട്ടും താക്കീതിന്റെ സ്വരത്തില്‍ സംസാരിച്ചിട്ടും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന തരൂരിനെ അവഗണിച്ച് കൈകാര്യം ചെയ്യാനാണ് കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ധാരണ. ഹൈക്കമാന്‍ഡില്‍ കൂടുതല്‍ പരാതികള്‍ അയക്കുന്നതും നിര്‍ത്തും.

കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തി തരൂരിനെതിരെ നടപടി എടുത്താല്‍ ഉണ്ടാകാന്‍ ഇടയുള്ള വിവാദങ്ങള്‍ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്തെ കോണ്‍ഗ്രസുമായി നല്ല ബന്ധം തരൂരിനില്ല. ഒരു അച്ചടക്ക നടപടിയുണ്ടായാല്‍ അത് തരൂരിന് രക്തസാക്ഷി പരിവേഷം നല്‍കും. ഇത് ഒഴിവാക്കാനാണ് അവഗണിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് വര്‍ഷത്തിലെ ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും നേതാക്കള്‍ കരുതുന്നു.

മോദിയുടെ വിദേശ സന്ദര്‍ശനത്തെ പുകഴ്ത്തിയതും സംസ്ഥാനത്തെ വ്യവസായ നയത്തെ പുകഴ്ത്തിയുള്ള ലേഖനത്തില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പെരിയ കേസിലെ പോസ്റ്റ് മുക്കല്‍ കൂടി ഉണ്ടായിരിക്കുന്നത്. സിപിഎം നരഭോജികള്‍ എന്ന പോസ്‌റഅറ് മുക്കിയതില്‍ കടുത്ത് ഏമര്‍ഷമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശശി തരൂരിനെതിരെയുണ്ട്.

ശശി തരൂരിന്‍ ാേഫീസിനു മുന്നില്‍ കെഎസ്‌യു പോസ്റ്റര്‍ പതിപ്പിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്താനാണ് തുനിഞ്ഞത്. സ്വന്തം എംപിയുടെ ഓഫീസിലേക്കുളള മാര്‍ച്ച് കെപിസിസി നേതൃത്വം ഇടപെട്ടാണ് തടഞ്ഞത്. പാര്‍ട്ടി പരിപാടികളില്‍ അടക്കം ശശി തരൂരിനെ അവഗണിക്കും. ഇത്തരമൊരു സന്ദേശം ഡിസിസിക്കും നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top