പാതിരാ റെയ്ഡില്‍ കൈപൊള്ളി പോലീസ്; ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്ത് മുഖം രക്ഷിക്കല്‍; നീല ട്രോളി ബാഗ് വിവാദം ഉയര്‍ത്തി സിപിഎമ്മും ബിജെപിയും

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പാതിരാറെയ്ഡിലെ വിവാദങ്ങള്‍ നിലയ്ക്കുന്നില്ല. കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറിയില്‍ പോലീസ് ഇന്നലെ അര്‍ധരാത്രി റെയ്ഡ് നടത്തിയത്. എന്നാല്‍ ഒരു രൂപ പോലും കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞതുമില്ല. റെയ്ഡിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തുകകൂടി ചെയ്തതോടെ വിവാദവും ഒപ്പം പ്രതിഷേധവും കത്തി.

Also Read: യുഡിഎഫ് എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പാലക്കാട്ടെ പോലീസ് റെയ്ഡിനെതിരെ വന്‍ പ്രതിഷേധം

പാതിരാ റെയ്ഡ് ആസൂത്രണം ചെയ്ത പോലീസിന് കൈ പൊള്ളിയിരിക്കുകയാണ്. മുഖം രക്ഷിക്കാനാണ് പോലീസ് ശ്രമം. ഹോട്ടലിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിപിഎം ആരോപിച്ചതുപോലെ നീല ട്രോളി ബാഗുമായി ആരെങ്കിലും വന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ബിജെപി പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണ വിവാദം കത്തുമ്പോഴാണ് കോണ്‍ഗ്രസിന് നേര്‍ക്കുകൂടി കുഴല്‍പ്പണ ആരോപണം വന്നത്. ഇതോടുകൂടിയാണ് കൊടകരയില്‍ ബിജെപിക്ക് കുടി ചൂടി എന്ന ആരോപണ മേല്‍ക്കേണ്ടി വന്ന സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നത്.

Also Read: പാലക്കാട്ടെ വിവാദ റെയ്ഡിന് പിന്നിലാര്; പോലീസിന് ലഭിച്ചത് കൃത്യമായ നിര്‍ദേശം

പാലക്കാട് കള്ളപ്പണം കോണ്‍ഗ്രസ് എത്തിച്ചു എന്ന ആരോപണത്തില്‍ സിപിഎം ഉറച്ചു നില്‍ക്കുകയാണ്. ബിജെപിയും ഈ വാദത്തെ പിന്തുണയ്ക്കുന്നു. അഴിമതിയുടെ പണപ്പെട്ടി തിരയേണ്ടത് പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ് ഹൗസിലാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി തിരിച്ചടിച്ചത്.

Also Read: അഴിമതിയുടെ പണപ്പെട്ടി തിരയേണ്ടത് പിണറായി വിജയന്‍റെ ക്ലിഫ് ഹൗസിലെന്ന് സതീശന്‍; റെയ്ഡ് സിപിഎം-ബിജെപി നാടകം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനായ ഫെനി ഹോട്ടലില്‍ എത്തി. ഫെനിക്ക് കള്ളപ്പണവുമായി ബന്ധമുണ്ട് എന്നാണ് ആരോപണം. ഹോട്ടലില്‍ എത്തിയ നീല ട്രോളി ബാഗ് എവിടെ എന്ന് കണ്ടുപിടിക്കണം. – പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ആവശ്യപ്പെട്ടു.

Also Read: പാളിപ്പോയത് കോണ്‍ഗ്രസിനെ കുടുക്കാനുള്ള പദ്ധതി; തിരഞ്ഞെടുപ്പ് കമ്മിഷനെ റെയ്ഡ് വിവരം അറിയിച്ചത് പിന്നീടെന്നും സൂചന

കള്ളപ്പണം കോണ്‍ഗ്രസിന് എത്തിയിട്ടുണ്ട്. അത് അന്വേഷിക്കണം. ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറും ആവശ്യപ്പെട്ടു. ഇപ്പോള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top