കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കർണാടക ആഭ്യന്തര മന്ത്രിയുടെ അടുത്ത സുഹൃത്ത്

ബെംഗളൂരു: കര്‍ണാടകയിൽ കോണ്‍ഗ്രസ് നേതാവ് എ ശ്രീനിവാസിനെ വെട്ടിക്കൊന്നു. വരിനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അനുയായികള്‍ പ്രതീക്ഷിച്ചിരുന്ന ദളിത് നേതാവാണ് ശ്രീനിവാസ്. ശ്രീനിവാസിനെ കാണാനെന്ന വ്യാജേനെ എത്തിയ ആറംഗ സംഘമാണ് കൊല നടത്തിയത്. കോലാര്‍ ജില്ലയിലാണ് സംഭവം. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടേയും മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്റേയും ഏറ്റവും അടുത്ത സുഹൃത്താണ് ശ്രീനിവാസ്.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേണുഗോപാല്‍, സന്തോഷ്, മനീന്ദ്ര എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികളെ പിടികൂടുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വേണുഗോപാലിന് ശ്രീനിവാസുമായി ഉണ്ടായ വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നതെങ്കിലും പോലീസ് പൂർണമായും വിശ്വസിച്ചില്ല.

നിര്‍മ്മാണത്തിലിരിക്കുന്ന തന്റെ മദ്യശാലയുടെ കെട്ടിടം സന്ദര്‍ശിച്ച് ഫാം ഹൗസിലേക്ക് മടങ്ങിയ ശ്രീനിവാസിനെ കാണാനാണെന്ന് പറഞ്ഞാണ് പ്രതികള്‍ എത്തുന്നത്. തുടര്‍ന്ന് ഇവരെ ചായ കുടിക്കാനായി ശ്രീനിവാസ് ക്ഷണിച്ചു. തന്റെ സുരക്ഷാ ജീവനക്കാരനെ തനിക്കുള്ള കാപ്പി വാങ്ങാനായി ശ്രീനിവാസ് അയച്ചപ്പോഴാണ് കൊലപാതകം നടന്നത്.

കണ്ണുകളില്‍ രാസ വസ്തു സ്പ്രേ ചെയ്ത ശേഷം അക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അതിനിടെ സംഭവസ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാരന്‍ ഭയന്നോടുകയും ചെയ്തു. ശ്രീനിവാസിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അദ്ദേഹം മരണപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. ശ്രീനിവാസിന്‍റെ കൊലപാതകത്തില്‍ ദളിത് സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top