കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടി.എച്ച് മുസ്തഫ വിടവാങ്ങി; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
കൊച്ചി: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(83) അന്തരിച്ചു. വാര്‍ധക്യസാഹജമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് പുലര്‍ച്ചെ അന്ത്യം. 1991-95 കെ.കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിലൂടെയാണ് ടി.എച്ച് മുസ്തഫ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 14 വര്‍ഷം ഡി.സി.സി പ്രസിഡന്റായിരുന്നു. 1977ല്‍ നിയമസഭയില്‍ എത്തിയ മുസ്തഫ പിന്നീട് 1982, 1987, 1991, 2001 വര്‍ഷങ്ങളില്‍ എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.
ഭൗതികശരീരം വീട്ടില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. ഇന്ന് രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ കബറടക്കം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here