എ.കെ.ആന്റണി പുതുപ്പള്ളിയിലേക്ക്; രണ്ടു യോഗങ്ങളിൽ പ്രസംഗിക്കും

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങും. അടുത്തമാസം ഒന്നാം തിയതി രണ്ടു പൊതു യോഗങ്ങളിൽ പ്രസംഗിക്കാനാണ് പരിപാടിയിട്ടിരിക്കുന്നത്.

തന്റെ ഏറ്റവും അടുത്ത വിശ്വസ്ഥനായിരുന്ന ഉമ്മൻ ചാണ്ടിക്കുവേണ്ടി പലവട്ടം പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിച്ചിട്ടുള്ള ആന്റണിക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഒരുപാട് ഓർമ്മകളുടേതാണ്. “താൻ ഇത്തവണയും ഉമ്മൻ ചാണ്ടിക്കു വേണ്ടിയാണ് വോട്ടുപിടിക്കുന്നത്. അടുത്ത തവണ മുതലാണ് ചാണ്ടി ഉമ്മൻ വോട്ട് തേടുന്നത്. ഉമ്മൻ‌ ചാണ്ടി ഇപ്പോഴും പുതുപ്പള്ളിയിലും കേരളത്തിലും നിറഞ്ഞു നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒരു സംശയവുമില്ല. വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന് ആന്റണി പറഞ്ഞു”.

ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ കുറെ നാളുകളായി പൊതുയോഗങ്ങളിൽ നിന്ന് ആന്റണി വിട്ടു നിൽക്കുകയായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇത്തവണ പുതുപ്പള്ളിയിലും അയർക്കുന്നത്തും നടക്കുന്ന രണ്ടു യോഗങ്ങളിലാണ് പങ്കെടുക്കുന്നത്. സാധാരണ തെരഞ്ഞെടുപ്പ് കാലങ്ങളിൽ കാസർഗോഡ് മുതൽ പാറശ്ശാല വരെയുള്ള നിയോജകമണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറാണ് ആന്റണി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top