സുധാകരന് ഭാഗ്യകാലം; ആരോഗ്യപ്രശ്‌നം പ്രായം ആകുന്നതിന്റേത്; കൂടോത്ര വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തില്‍ കെ സുധാകരനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. ജി ബാലചന്ദ്രന്‍. കോണ്‍ഗ്രസിനെ വഴി തെറ്റിക്കാനുള്ള അടവാണ് നടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രായമാകുമ്പോള്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതിന് കൂടോത്രമാണ് കാരണം എന്ന് ച്രചരിപ്പിക്കേണ്ട ആവശ്യമില്ല. ഇല്ലാത്ത കറുത്ത പൂച്ചയെ രാത്രിയില്‍ ഇരുട്ടു മുറിയില്‍ തപ്പുന്നതു പോലെയാണ് കൂടോത്രത്തിന്റെ പിന്നാലെ പോകുന്നത്. ഇതി ശുദ്ധ അസംബന്ധമാണെന്നും ബാലചന്ദ്രന്‍ വിമര്‍ശിക്കുന്നു.

ALSO READ: തേങ്ങ ഉടയ്ക്ക് സ്വാമി… ശാസ്ത്രം കുതിക്കുമ്പോള്‍ കൂടോത്ര കഥ പ്രചരിപ്പിക്കുന്ന കെപിസിസി പ്രസിഡന്റ് തള്ളുന്നത് നെഹ്‌റുവിനെ

ഫെയ്‌സ്ബുക്കിലാണ് പരിഹാസവുമായി ബാലചന്ദ്രന്‍ കുറിപ്പ് പങ്കുവച്ചത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉപഗ്രഹങ്ങള്‍ തൊടുത്തു വിടുന്ന ഇക്കാലത്തും ഇത്തരം ശുദ്ധ വിഡ്ഢിത്തത്തിന്റെ പിന്നാലെ ജനശ്രദ്ധ തിരുച്ചു വിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സുധാകരന്റെ ഭാഗ്യ കാലമാണ്. കെ.പി.സി.സി പ്രസിഡന്റായി. ലോക് സഭയിലേക്ക് ജയിച്ചു. കോണ്‍ഗ്രസും തിരഞ്ഞെടുപ്പുകളില്‍ മികച്ച നേട്ടം സ്വന്തമാക്കി. അതുകൊണ്ട് തന്നെ ശുക്രകാലമാണെന്നും ബാലചന്ദ്രന്‍ പറയുന്നു. ദീര്‍ഘകാലം ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്നു ജി ബാലചന്ദ്രന്‍. 2009ല്‍ ആറ്റിങ്ങലില്‍ നിന്നും പാര്‍ലമെന്റിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു.

ALSO READ: കൂടോത്ര വീഡിയോ പുറത്തുവന്നത് എങ്ങനെയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍; അത് പറയാതെ ഒന്നും മിണ്ടില്ലെന്ന് പ്രതികരണം

ഒന്നര വര്‍ഷം മുമ്പ് കെ സുധാകരന്റെ വീട്ടില്‍ നിന്നും കൂടോത്ര വസ്തുക്കള്‍ കുഴിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് കോണ്‍ഗ്രസില്‍ കൂടോത്ര വിവാദമുണ്ടായത്. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. കണ്ണൂരിലെ വീട്ടില്‍ കൂടാതെ തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലെ വസതികളിലും കെപിസിസി ഓഫീസിലും ഇത്തരത്തില്‍ കൂടോത്ര സാമഗ്രികള്‍ കണ്ടെത്തി. ഇക്കാര്യം സുധാകരന്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top