കേരളത്തില്‍ ബിജെപിക്ക് ലഭിക്കാന്‍ പോകുന്നത് കോഴിമുട്ടയുടെ ആകൃതിയെന്ന് കെ.മുരളീധരന്‍; ആറ്റിങ്ങലില്‍ ജയിക്കുമെന്ന് കേട്ട് വി.മുരളീധരന്‍ ബോധം കെട്ടുകാണും

തൃശൂരില്‍ യുഡിഎഫ് വിജയം ഉറപ്പാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കേരളത്തില്‍ ബിജെപി വട്ടപൂജ്യമാകും. കോഴിമുട്ടയുടെ ആകൃതിയിലുള്ള ഫലമാണ് ബിജെപിക്ക് ലഭിക്കാന്‍ പോകുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
“തൃശൂരില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തണമെങ്കില്‍ ക്രോസ് വോട്ട് നടക്കണം. കോണ്‍ഗ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് സിപിഎമ്മില്‍ നിന്നും അങ്ങനെ ഒരു ക്രോസ് വോട്ട് നടന്നിട്ടില്ല. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫാണ്. സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് മാത്രമേ എത്താന്‍ സാധ്യതയുള്ളൂ. തൃശൂരിലോ നാട്ടികയിലോ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം.”
“ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന എക്സിറ്റ് പോൾ ഫലം കണ്ട് വി.മുരളീധരൻ ബോധം കെട്ടുകാണും. തിരഞ്ഞെടുപ്പിന് ശേഷം ഒരു സ്ഥലത്ത് പോലും താന്‍ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. 48 മണിക്കൂർ കഴിയുമ്പോൾ തിരഞ്ഞെടുപ്പിന്റെ പൂർണചിത്രം കിട്ടും. ബിജെപിയില്‍ നിന്നും വിജയിച്ച് ഒരാള്‍പോലും ഡല്‍ഹിയില്‍ എത്തില്ല.” – മുരളീധരന്‍ പറഞ്ഞു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here