കോണ്‍ഗ്രസ് വിട്ട്‌ മിലിന്ദ് ദേവ്റ; 55 വര്‍ഷത്തെ കുടുംബപാരമ്പര്യം അവസാനിപ്പിച്ചു

ഡല്‍ഹി: ഭാരത്‌ ജോഡോ യാത്രയുടെ തുടര്‍ച്ചയായ മെഗാ യാത്രയ്ക്ക് തുടക്കം കുറിച്ച കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുമായി മിലിന്ദയുടെ രാജി. കോൺഗ്രസുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം അവസാനിപ്പിച്ചതായി മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ അറിയിച്ചു. സീറ്റ് തര്‍ക്കമാണ് രാജിക്ക് പിന്നില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുരളി ദേവ്റയുടെ മകനാണ് മിലിന്ദ്.

പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമായി മുംബൈ സൗത്ത് സീറ്റിൽ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ഉദ്ധവ് താക്കറെ വിഭാഗത്തിനെതിരെ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 2004ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയവന്തിബെൻ മേത്തയ്‌ക്കെതിരെ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുംബൈ സൗത്ത് മണ്ഡലത്തില്‍ വിജയിച്ചാണ് മിലിന്ദ് പാര്‍ലമെന്റ് അംഗമായത്. മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. 2019ൽ സ്ഥാനം രാജിവച്ചു.

രാജിവെച്ച മിലിന്ദ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ഉണ്ട്. ഇതോടെ 11 കോണ്‍ഗ്രസ് നേതാക്കളാണ് 2019ന് ശേഷം പാര്‍ട്ടി വിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top