പാലക്കാട് ഹരിയാന ആവര്‍ത്തിക്കും; സ്ഥാനാര്‍ത്ഥി നിര്‍ണയം പുനപരിശോധിക്കണമെന്ന് സരിന്‍

പാ​ല​ക്കാ​ട് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ സ്ഥാനാര്‍ത്ഥിയാ​ക്കി​യ കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച് പി.​സ​രി​ന്‍. വാര്‍ത്താ സമ്മേളനം വിളിച്ചാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്. നേതൃത്വം കാണിക്കുന്നത് തോന്ന്യവാസമാണെന്നും സ്ഥാനാര്‍ത്ഥി നിർണയം പാർട്ടി പുനപരിശോധിക്കണമെന്നും സരിന്‍ ആവശ്യപ്പെട്ടു.

“പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് മുന്നോട്ടുവന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്‍വലിച്ചെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരും. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി നിർണയം നടത്തിയത് എങ്ങനെയാണ്? ഒരാളുടെ താല്പര്യത്തിന് വേണ്ടി പാർട്ടിയെ ബലി കഴിക്കരുത്. ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന സ്ഥാനാര്‍ത്ഥി നി​ര്‍​ണ​യ​മു​ണ്ടാ​ക​ണം.സ്ഥാനാര്‍ത്ഥി​ത്വം പു​ന​പ​രി​ശോ​ധി​ച്ച് രാ​ഹു​ല്‍ ത​ന്നെ​യാ​ണ് സ്ഥാനാര്‍ത്ഥിയെ​ന്ന് പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ പ്ര​ശ്‌​നം തീ​ര്‍​ന്നു. ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല ത്യാഗം.”

“നേതൃത്വത്തിന് തിരുത്താൻ സമയമുണ്ട്. തെറ്റുപറ്റിയെങ്കിൽ തിരുത്തണം. ഇത് എന്റെ ആവശ്യമായി കാണരുത്. പാലക്കാട് ‌ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല രാഹുൽ ഗാന്ധിയായിരിക്കും. പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്. എല്ലാവർക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാർഥിയാക്കാൻ എന്തുകൊണ്ടാണ് പാർട്ടിക്ക് സാധിക്കാത്തത്? താൻ കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ട് മാത്രമേ പോകൂ.” – സരിന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top