കോൺഗ്രസ് നേതാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ; മരണപ്പെട്ടത് അങ്കമാലി സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.ടി പോൾ
October 6, 2023 7:00 PM

അങ്കമാലി: കോൺഗ്രസ് നേതാവ് പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ മഹാനവമി ഹോട്ടലിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഉച്ചയോടെയാണ് പോള്‍ ഹോട്ടലില്‍ മുറിഎടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്‍റായിരുന്നു.
ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മെംബറുമാണ്. അങ്കമാലി മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്, അങ്കമാലി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here