രാഹുല്‍ ഗാന്ധി ഇന്ന് വയനാട് എത്തും; നന്ദി അറിയിച്ച ശേഷം വയനാട് മണ്ഡലത്തില്‍ നിന്നും രാജി പ്രഖ്യാപിക്കാന്‍ സാധ്യത; ഒരുക്കുന്നത് വന്‍ സ്വീകരണം

കൽപ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട് എത്തും. വോട്ടർമാർക്ക് നന്ദി പറയാൻ വേണ്ടി എത്തുന്ന രാഹുല്‍ പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കും. രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം പത്തോടെ എടവണ്ണയിൽ എത്തും. രാഹുലിന് ഒപ്പം പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നുണ്ട്.
മലപ്പുറം എടവണ്ണയിലും ഉച്ചകഴിഞ്ഞ് 2.30ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലും സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും രാഹുൽ ഗാന്ധി പ്രസംഗിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും വൻ ഭൂരിപക്ഷത്തിനാണ് രാഹുൽ ജയിച്ചത്. റായ്ബറേലി നിലനിര്‍ത്താന്‍ വയനാട് ഒഴിയുമെന്ന സൂചന നിലനിൽക്കെയാണ് മണ്ഡലത്തിൽ എത്തുന്നത്.
വോട്ടർമാർക്ക് നന്ദി അറിയിച്ച ശേഷം വയനാട് മണ്ഡലത്തിൽ നിന്നും രാജി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. ഡിസിസിയുടെ നേതൃത്വത്തിൽ രാഹുലിനായി വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here