ഫിറ്റ്‌നെസ് സെന്ററില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്റെ മകന്‍; അറസ്റ്റ് ചെയ്ത് പയ്യന്നൂർ പോലീസ്
കണ്ണൂര്‍ പയ്യന്നൂരില്‍ ഇരുപതുകാരിയെ ഫിറ്റ്‌നസ് സെന്റ്‌റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച് കോണ്‍ഗ്രസ് നേതാവിന്റെ മകന്‍. കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണന്‍ കുട്ടിയുടെ മകന്‍ ശരത് നമ്പ്യാരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ശരത്തിന്റെ ഫിറ്റ്‌നെസ് സെന്ററില്‍ എത്തിയപ്പോള്‍ ബലമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
ഇന്നലെ ഫിസിയോ തെറാപ്പിക്കായി എത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. ബലമായി മുറിക്കുള്ളില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിന് പിന്നാലെ യുവതി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരത് നമ്പ്യാരെ പോലീസ് അറസ്റ്റ് ചെയ്തു.
നേരത്തേയും ശരത് നമ്പ്യാര്‍ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. അച്ഛന്റെ രാഷ്ട്രീയ പിന്‍ബലം ഉപയോഗിച്ച് പരാതിക്കാരെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിക്കാനുളള തീരുമാനത്തിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here