രാജ്യം മുഴുവന്‍ പറഞ്ഞു കോണ്‍ഗ്രസ് ജയിക്കുമെന്ന്, എന്നിട്ടും തോറ്റു; ഹരിയാനയില്‍ വിശദമായ പരിശോധന നടത്തുമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വിശദമായ പരിശോധന നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തോല്‍വി സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുന്നുണ്ട്. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് പറഞ്ഞിരുന്നു. ബിജെപി നേതാക്കളും ഇതുതന്നെ പറഞ്ഞു. എന്നിട്ടും പാര്‍ട്ടി പരാജയപ്പെട്ടെങ്കില്‍ അത് പരിശോധിക്കേണ്ട കാര്യമാണെന്നും ഖര്‍ഗെ പറഞ്ഞു.
വിജയിക്കുമ്പോള്‍ ക്രെഡിറ്റ് എടുക്കാന്‍ ആളുണ്ടാകുന്നതു പോലെ തോല്‍ക്കുമ്പോള്‍ വിമര്‍ശിക്കാനും നിരവധിപേരുണ്ടാകും. അതെല്ലാം സ്വാഭാവികമാണെന്നും ഖര്‍ഗെ പറഞ്ഞു. ഹരിയാനയിലെ അപ്രതീക്ഷിത തോല്‍വിയില്‍ കോണ്‍ഗ്രസിനുളളില്‍ തന്നെ വലിയ വിമര്‍ശനമാണുള്ളത്. രാഹുല്‍ ഗാന്ധിയും തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ചിരുന്നു.
തോല്‍വിക്ക് കാരണം ഇവിഎം അട്ടിമറിയാണെന്ന് ആരോപിക്കുമ്പോഴും പാര്‍ട്ടിക്കുളളിലും പരിശോധന നടത്തുകയാണ് കോണ്‍ഗ്രസ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here