എംഎല്‍എയും ഡിസിസി പ്രസിഡന്റും ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി; വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയില്‍ അറസ്റ്റ് ഭയന്ന് കോണ്‍ഗ്രസ്
വയനാട് ഡിസിസി ട്രഷററര്‍ എന്‍എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ഉണ്ടാകുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. കേസില്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവരെ പ്രതിയാക്കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുളള നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്ന് കണക്കാക്കിയാണ് നേതാക്കള്‍ ഒളിവില്‍ പോയിരിക്കുന്നത്. എംഎല്‍എയുടേയും ഡിസിസി പ്രസിഡന്റിന്റേയും ഫോണ്‍ ഓഫാണ്. ഇവര്‍ എവിടെയാണെന്ന കൃത്യമായ വിവരം ഡിസിസിയും നല്‍കിയിട്ടില്ല. മൂവരും മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയിലും കെ.കെ ഗോപിനാഥന്‍ ഹൈകോടതിയേയുമാണ് സമീപിച്ചത്. സമീപിച്ചു.
മുതിര്‍ന്ന നേതാക്കള്‍ സംശയ നിഴലിലാകുമ്പോള്‍ വയനാട്ടില്‍ കോണ്‍ഗ്രസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here