പട്യാലയിലെ കോൺഗ്രസ് എംപി ബിജെപിയിൽ ചേർന്നു; പോയത് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗർ

ചണ്ഡീഗഡ് : കോൺഗ്രസ് എം.പിയും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗർ ബിജെപിയിൽ ചേർന്നു. നിലവിൽ പട്യാലയിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് പ്രണീത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരത്തെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, തരുൺ ചുഗ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് കൗർ അംഗത്വം എടുത്തത്. തുടർന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയെയും പ്രണീത് കൗർ സന്ദർശിച്ചു. ബിജെപിയിലേക്ക് തന്നെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു. ജീവിതം മുഴുവൻ പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും അത് തുടരുമെന്നും പ്രണീത് കൗർ പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ പട്യാല തന്നെ പ്രണീതിന് നൽകുമെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top