തരൂരിന്റെ മടിയിലേക്ക് ഒരു അതിഥി; ‘മങ്കി ബാത്തു’മായി കോണ്‍ഗ്രസ് എംപി
December 4, 2024 3:57 PM
രാവിലെ പത്രം വായിക്കാന്‍ ഡല്‍ഹി വസതിയിലെ പൂന്തോട്ടത്തില്‍ ഇരുന്ന ശശി തരൂര്‍ എംപിയുടെ മടിയിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. ഒരു കുരങ്ങനാണ് തരൂരിന്റെ മടിയില്‍ കയറി ഇരുപ്പുറപ്പിച്ചത്. അതൊരു അസാധാരണമായ അനുഭവമായിരുന്നു എന്നാണ് തരൂര്‍ കുറിച്ചത്. ‘എക്സി’ലാണ് അപ്രതീക്ഷിത അതിഥിയുമൊത്തുള്ള ഫോട്ടോ തരൂര്‍ പങ്കിട്ടത്.
“അസാധാരണമായ അനുഭവമാണ് ഉണ്ടായത്. പൂന്തോട്ടത്തില്‍ രാവിലെ പത്രം വായിക്കുമ്പോഴാണ് കുരങ്ങന്‍ എത്തിയത്. നേരെ മടിയില്‍ കയറി ഇരിക്കുകയായിരുന്നു. ഞാന്‍ നല്‍കിയ രണ്ട് വാഴപ്പഴം കഴിച്ചു. എന്നെ കെട്ടിപ്പിടിച്ച് നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങി.” തരൂര്‍ കുറിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here