രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പോലീസ്; പാലക്കാട് നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള അപേക്ഷയെ എതിര്‍ത്ത് പോലീസ്. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് രാഹുല്‍ ഇളവ് തേടിയത്. സ്ഥാനാര്‍ത്ഥി ആണെന്നത് ചൂണ്ടികാട്ടിയാണ് അപേക്ഷ നല്‍കിയത്.

എന്നാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് എന്ന ആവശ്യം അംഗീകരിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. രാഹുലിനെതിരെ മറ്റ് കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായത്. ഈ കേസിലെ ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ പാലക്കാട് നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമിത്തിന്റെ ഭാഗമാണ് പോലീസ് റിിപ്പോര്‍ട്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top