തദ്ദേശ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി കോണ്‍ഗ്രസ്; പ്രധാന നേതാക്കള്‍ക്ക് ചുമതല

പ്രധാന നേതാക്കള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല നല്‍കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ ഒരുങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനം. ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കി. രണ്ടു ദിവസങ്ങളിലായി വയനാട് നടന്ന കെപിസിസി എക്സിക്യൂട്ടീവ് ക്യാംപിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. അതിനായി കര്‍മ്മപദ്ധതിക്കും പ്രവര്‍ത്തന രേഖക്കും രൂപം നല്‍കിട്ടുണ്ട്.

കണ്ണൂര്‍ നഗരസഭയുടെ ചുമതല കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ്. എറണാകുളം പ്രതിപക്ഷ നേതാവ് വി ഡി സതീശനും,കോഴിക്കോട് രമേശ് ചെന്നിത്തലയ്ക്കും തൃശ്ശൂര്‍ റോജി എം ജോണിനും കൊല്ലം വി.എസ്.ശിവകുമാറിനും തിരുവനന്തപുരം പി.സി.വിഷ്ണുനാഥിനുമാണ് ചുമതല നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്ക് ചുമതല നല്‍കി. തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷിനും എറണാകുളം മേഖല് ടി.എന്‍.പ്രതാപനും കോഴിക്കോട് മേഖല ടി.സിദ്ധിഖിനുമാണ് നല്‍കിയിരിക്കുന്നത്.

ജില്ലകളുടെ സംഘടനാ ചുമതലവഹിക്കുന്ന ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും നല്‍കിയിട്ടുണ്ട്. പ്രദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top