‘അംബേദ്കറിൽ’ പ്രതിപക്ഷം കടുപ്പിക്കും; അമിത് ഷായുടെ രാജി ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല ; ഇന്നും പാര്‍ലമെന്‍റ് പ്രക്ഷുബ്ദമാകും

അംബേദ്കര്‍ വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആയുധമാക്കിയാണ് കോണ്‍ഗ്രസ് ആഞ്ഞടിക്കുന്നത്. അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇതോടെയാണ് കോണ്‍ഗ്രസ് രംഗത്തു വന്നത്. പ്രതിപക്ഷ നീക്കം ശക്തമായി ചെറുക്കാൻ എംപിമാർക്കും നേതാക്കള്‍ക്കും ബിജെപിയും നിർദ്ദേശം നൽകിയിട്ടുണ്ട്.

അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് കോണ്‍ഗ്രസ് ശക്തമാക്കുന്നത്. ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും. ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും. പ്രതിപക്ഷം ശക്തമായ നിലപാട് എടുത്തതോടെ പാര്‍ലമെന്റ് സമ്മേളനം സ്തംഭനാവസ്ഥയിലാണ്.

രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പാർലമെൻറിന് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top