ഹരിയാനയില്‍ മൂന്നാംഘട്ട പട്ടികയും കോണ്‍ഗ്രസ് പുറത്തുവിട്ടു; പ്രഖ്യാപിച്ചത് 40 സ്ഥാനാര്‍ഥികളെ
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തുവിട്ടു. 40 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ മകന് ആദിത്യ സുര്‍ജേവാല അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കൈതാല്‍ മണ്ഡലത്തില്‍ നിന്നാണ് ആദിത്യ ജനവിധി തേടുന്നത്.
ഇതോടെ ആകെയുള്ള 90 മണ്ഡലങ്ങളില്‍ 81 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ചു. ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
പഞ്ച്കുളയിൽ നിന്ന് മുൻ ഉപമുഖ്യമന്ത്രി ചന്ദർ മോഹൻ, അംബാല സിറ്റിയിൽ നിന്ന് മുൻ മന്ത്രി നിർമൽ സിംഗ്, ജഗധ്രിയിൽ നിന്ന് അക്രം ഖാൻ, ഫത്തേഹാബാദിൽ നിന്ന് ബൽവൻ സിംഗ് ദൗലത്പുരിയ, ഹിസാറിൽ നിന്ന് രാം നിവാസ് രാര, ബവാനി ഖേരയിൽ നിന്ന് പ്രദീപ് നർവാൾ (എസ്‌സി) എന്നിവര്‍ ഉള്‍പ്പെടെയുള്ള പട്ടികയാണ് പുറത്തിറക്കിയത്. 28 സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കുന്നുണ്ട്.
എഎപിയുമായുള്ള കോണ്‍ഗ്രസ് സീറ്റ് വിഭജനചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ഇതോടെ ഹരിയാനയിലേക്കുള്ള 20 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തിങ്കളാഴ്ച എഎപി പുറത്തിറക്കിയിരുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്‌ടോബർ അഞ്ചിനാണ്. വോട്ടെണ്ണൽ ഒക്‌ടോബർ എട്ടിനും നടക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here