സന്ദീപ് വാരിയര്‍ ഇനി കെപിസിസി വക്താവ്; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കും
ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസിലേക്ക് ചുവടുമാറിയ സന്ദീപ് വാര്യര്‍ക്ക് പദവി നല്‍കി കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവായാണ് നിയമിച്ചിരിക്കുന്നത്. വക്താക്കളുടെ പട്ടിക സന്ദീപിനെ കൂടി ഉള്‍പ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പരിഷ്‌കരിച്ചു. കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഔദ്യോഗിക പദവി ലഭിക്കാത്തില്‍ സന്ദീപ് അസ്വസ്ഥനായിരുന്നു.
പുനഃസംഘടനയില്‍ സന്ദീപിന് കൂടുതല്‍ സ്ഥാനം നല്‍കാനും സാധ്യതയുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനമാണ് സന്ദീപിനെ കാത്തിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ പു:സംഘടന വൈകുന്നതിനാല്‍ പദവി നല്‍കുന്നതും വൈകുകയാണ്. കോണ്‍ഗ്രസിലെ പരിപാടികളിലെല്ലാം പങ്കെടുപ്പിക്കുന്നുണ്ടെങ്കിലും പദവിയില്ലാത്തതില്‍ സന്ദീപ് അസ്വസ്ഥത പ്രകടിപ്പിച്ചു എന്നാണ് വിവരം.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയെ ഞെട്ടിച്ച് സന്ദീപ് കോണ്‍ഗ്രസിലെത്തിയത്. ഉപതിരഞ്ഞെടുപ്പിലടക്കം സന്ദീപിന്റെ വരവ് ഗുണം ചെയ്തിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ നിര്‍ണ്ണായക പദവിയില്‍ സന്ദീപിനെ ഇരുത്തണമെന്നാണ് പൊതുധാരണ. കെപിസിസി വക്തചാവായതിനാല്‍ ഇനി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതിനിധിയായി സന്ദീപ് എത്തും.
ബിജെപിയില്‍ സന്ദീപ് താരമായത് ചാനല്‍ ചര്‍ച്ചകളിലൂടെയായിരുന്നു. അന്ന് പറഞ്ഞതിനെല്ലാം ഘടകവിരുദ്ധമായ കാര്യങ്ങള്‍ ഇനി സന്ദീപ് ചാനലുകളില്‍ പറയേണ്ടിവരും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here