സിപിഐ മന്ത്രിമാരുടെ പദ്ധതികൾക്ക് സർക്കാർ തുക അനുവദിക്കുന്നില്ല; നവകേരള സദസിനെതിരെ വിചാരണ സദസുമായി യു ഡി എഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ഉണ്ടാകുന്ന ആത്മഹത്യകൾക്ക് സർക്കാർ മാത്രമാണ് ഉത്തരവാദിയെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. സിപിഐ മന്ത്രിമാർ നൽകുന്ന പദ്ധതികൾക്ക് സർക്കാർ തുക അനുവദിക്കുന്നില്ല. ഭക്ഷ്യ മന്ത്രി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ധന വകുപ്പ് പണം നൽകുന്നില്ല. ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത രണ്ട് കർഷകരുടെയും കുടുംബങ്ങളെ കൃഷി വകുപ്പ് ഏറ്റെടുക്കണമെന്നും എം.എം.ഹസൻ പറഞ്ഞു.

ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തിട്ടും സർക്കാർ തെറ്റ് അംഗീകരിക്കുന്നില്ല. സർക്കാർ പണം തിരിച്ചടക്കാത്തത് കൊണ്ടാണ് കർഷകർ ദുരിതം അനുഭവിക്കുന്നത്. ധനപ്രതിസന്ധിക്ക് പരിഹാരം കാണാതെ നവകേരള സദസും കേരളീയവും നടത്തി ധൂർത്ത് തുടരുകയാണ് സർക്കാരെന്ന് യുഡിഎഫ് കൺവീനർ ആരോപിക്കുന്നു. .

സർക്കാരിന്റെ നവകേരള സദസിനെതിരെ ഡിസംബർ രണ്ടു മുതൽ യുഡിഎഫ് നടത്താനിരിക്കുന്ന വിചാരണ സദസിൽ ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യും. കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ദുരിതമനുഭവിക്കുന്ന എല്ലാ വിഭാഗത്തിൽപ്പെട്ടവരും വിചാരണ സദസിൽ അനുഭവം പങ്കുവയ്ക്കും. സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂർ ധർമ്മടത്ത് നടക്കും.

Logo
X
Top