CAAക്കെതിരെ നാളെ രാജ്ഭവന് മുന്നിൽ കെപിസിസി ധർണ; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ കേന്ദ്രനീക്കമെന്ന് എം.എം ഹസൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ കെപിസിസിയുടെ ആഭിമുഖ്യത്തിൽ നാളെ രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. രാവിലെ കോൺഗ്രസ് നേതാക്കളുടെ യോഗത്തിന് ശേഷം ഉച്ചക്ക് പന്ത്രണ്ട് മണി മുതൽ രണ്ട് മണിവരെയായിരിക്കും ധർണ സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് കേന്ദ്രസർക്കാർ പെട്ടെന്ന് ഈ നിയമം നടപ്പിലാക്കിയതെന്ന് എം.എം ഹസൻ പറഞ്ഞു. കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള പാർട്ടികൾ പൗരത്വ ഭേദഗതിക്കെതിരെ നൽകിയ ഹർജികൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനിടയിലാണ് ഇത് നടപ്പിലാക്കുന്നത്. രാജ്യത്തെ ഐക്യം തകർക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“കേരളത്തിൽ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ യുഡിഎഫും കൂടി അംഗീകരിച്ച് ഏകകണ്ഠമായാണ് പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്. പക്ഷേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ സംസ്ഥാന സർക്കാർ എടുത്ത കേസുകൾ ഒന്നും ഇതുവരെ പിൻവലിച്ചിട്ടില്ല. മുഖ്യമന്ത്രി പലവട്ടം ഉറപ്പ് നൽകിയെങ്കിലും കേസുകളെല്ലാം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നിട്ട് അതേ മുഖ്യമന്ത്രിയാണ് കേരളത്തിൽ നിയമം നടപ്പിലാക്കില്ല എന്ന് ഇപ്പോൾ പറയുന്നത്”; ഹസൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top