കോൺഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി
September 28, 2023 5:20 PM

ആലപ്പുഴ: കോൺഗ്രസ് പ്രവർത്തകനെ ആലപ്പുഴ പാർട്ടി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസിലാണ് പൊന്നൻ (68 ) മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി പ്രവർത്തനവുമായി ഒട്ടുമിക്ക സമയവും ഇയാൾ പാർട്ടി ഓഫീസിൽ തന്നെയായിരുന്നു. ഇന്ന് രാവിലെയാണ് പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . മരണ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here