സിറ്റിംഗ് സീറ്റ് എംപിമാര്‍ക്ക് അവകാശമാകില്ല; വിജയസാധ്യത പരിഗണിച്ച് സീറ്റ് നല്‍കാന്‍ കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനം

ഹൈദരാബാദ്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തീരുമാനങ്ങളെടുത്ത് കോൺഗ്രസ് പ്രവർത്തകസമിതി യോഗം. വിജയസാധ്യത പരിഗണിച്ച് മാത്രമാകും എംപിമാര്‍ക്ക് സിറ്റിംഗ് സീറ്റ് നല്‍കുന്നത്. വിജയിച്ച് എന്നതുകൊണ്ട് മാത്രം ആ സീറ്റ് അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം.

വിജയസാധ്യതയുള്ളവരെ കണ്ടെത്താൻ ഒന്നിലേറെ ഏജൻസികളെ ഉപയോഗിച്ച് മണ്ഡല സർവേ നടത്തും. സംസ്ഥാന നേതൃത്വങ്ങളുടെ പട്ടികയും പരിഗണിക്കും. ഇതില്‍ നിന്നാകും ഏറ്റവും മികച്ചയാളെ സ്ഥാനാർഥിയാക്കുക. ഇക്കൊല്ലംതന്നെ സ്ഥാനാർഥികളെയും തീരുമാനിക്കും.

തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീമിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയ പങ്കുണ്ടാകും. കോൺഗ്രസ് മോഡൽ ഭരണം’ എന്ന നിലയില്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾക്കു രാജ്യത്തുടനീളം വ്യാപകപ്രചാരണം നൽകാൻ പ്രവർത്തകസമിതി തീരുമാനിച്ചു.

വർഷാവസാനമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പും നടത്താൻ കേന്ദ്ര സർക്കാർ മുതിരില്ലെന്നാണ് പ്രവർത്തകസമിതി വിലയിരുത്തല്‍. അടുത്ത ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിനു കോൺഗ്രസ് സജ്ജമാണെന്നു വ്യക്തമാക്കി സമിതി പ്രമേയം പാസാക്കി.

മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടന ഉടൻ പൂർത്തിയാക്കാൻ പിസിസി പ്രസിഡന്റുമാർക്കുകോണ്‍ഗ്രസ് അധ്യക്ഷന്‍ ഖർഗെ നിർദേശം നൽകി. എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ബിജെപിയെ വീഴ്ത്താനാവൂ എന്നും ഖർഗെ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top