ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ; എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും തുടരും
കോൺഗ്രസിന്റെ 39 അംഗ പ്രവർത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പ്രവർത്തക സമിതി അംഗമായ മുതിർന്ന നേതാവ് എ.കെ.ആന്റണിയെ നിലനിർത്തി. ഇവർക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയിൽ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരുമുണ്ട്.
രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 39 പേരാണ് പ്രവർത്തകസമിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
പ്രവർത്തക സമിതി അംഗങ്ങൾ:
- മല്ലികാർജുൻ ഖാർഗെ
- സോണിയ ഗാന്ധി
- മൻമോഹൻ സിങ്
- രാഹുൽ ഗാന്ധി
- അധിർ രഞ്ജൻ ചൗധരി
- എ.ക.ആന്റണി
- അംബിക സോണി
- മീര കുമാർ
- ദിഗ് വിജയ് സിങ്
- പി.ചിദംബരം
- താരിഖ് അൻവർ
- ലാൽ തൻഹാവാല
- മുകുൾ വാസ്‌നിക്
- ആനന്ദ് ശർമ
- അശോക് റാവു ചവാൻ
- അജയ് മാക്കൻ
- ചരഞ്ജിത്ത് സിങ് ചന്നി
- പ്രിയങ്ക ഗാന്ധി
- കുമാരി സെൽജ
- ഗൈഖംഗം
- രഘുവീര റെഡ്ഡി
- ശശി തരൂർ
- ടി.സാഹു
- അഭിഷേക് മനു സിങ്‌വി
- സൽമാൻ ഖുർഷിദ്
- ജയറാം രമേശ്
- ജിതേന്ദ്ര സിങ്
- രന്ദീപ് സിങ് സുർജെവാല
- സച്ചിൻ പൈലറ്റ്
- ദീപക് ബാബരിയ
- ജഗദീഷ് ഠാക്കൂർ
- ജി.എ.മിർ
- അവിനാഷ് പാണ്ഡെ
- ദീപ ദാസ് മുൻഷി
- മഹേന്ദ്ര സിങ്ജീത് മാളവ്യ
- ഗൗരവ് ഗൊഗോയ്
- സയീദ് നസീർ ഹുസൈൻ
- കമലേശ്വർ പട്ടേൽ
- കെ.സി.വേണുഗോപാൽ
സ്ഥിരം ക്ഷണിതാക്കൾ:
- വീരപ്പ മൊയ്‌ലി
- ഹരീഷ് റാവത്ത്
- പവൻ കുമാർ ബൻസാൽ
- മോഹൻ പ്രകാശ്
- രമേശ് ചെന്നിത്തല
- ബി.കെ.ഹരിപ്രസാദ്
- താരീഖ് ഹമീദ് ഖറ
- ദീപേന്ദർ സിങ് ഹൂഡ
- ഗിരീഷ് രായ ചോദൻകർ
- ടി.സുബ്ബരാമി റെഡ്ഡി
- കെ.രാജു
- ചന്ദ്രകാന്ത് ഹാൻഡോർ
- മീനാക്ഷി നടരാജൻ
- ഫുലോ ദേവി നേതാം
- ദാമോദർ രാജ നരസിംഹ
- സുദീപ് റോയ് ബർമൻ
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here