ഗൂഢാലോചന കേസ്: മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് സർക്കാർ

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ, അഖിലയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചിട്ടുണ്ട്. കേസ് റദ്ദാക്കണമെന്ന അഖിലയുടെ ഹർജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top