സാംസങിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; വാറന്റി കാലയളവിൽ ടിവി റിപ്പയർ ചെയ്ത് നൽകിയില്ല

15,200 രൂപ നൽകി വാങ്ങിയ എൽഇഡി ടിവി മൂന്നു വർഷത്തിനുള്ളിൽ പ്രവർത്തനരഹിതമായി. ഇതേ തുടർന്നാണ് കോതമംഗലം സ്വദേശി സൗരവ് കുമാർ എൻഎ, സാംസങ് ഇന്ത്യ ലിമിറ്റഡിനെതിരെ പരാതിയുമായി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം നൽകാനാണ് കോടതിയുടെ ഉത്തരവ്. വാറണ്ടി കാലയളവിൽ തന്നെയാണ് ടിവി കേടായത്. എന്നിട്ടും റിപ്പയർ ചെയ്തു നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തിയത് അംഗീകരിക്കാൻ കഴിയുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചു.

ഇത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് വിലയിരുത്തിയാണ് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നഷ്ടപരിഹാരം വിധിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top