യുണൈറ്റഡ് ഇന്ത്യ ഇൻഷുറന്‍സിന് പിഴയിട്ട് ഉപഭോക്തൃ കോടതി; ടോട്ടൽ ലോസായ കാറിന് ഇൻഷുറൻസ് നിഷേധിച്ചത് അംഗീകരിക്കാനാവില്ല
അപകടത്തിൽ പൂർണമായും തകർന്ന ഇൻഷുറൻസ് നൽകാതിരുന്ന യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ നടപടി ആധാർമികമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇൻഷുറൻസ് പരിരക്ഷയുള്ള കാലയളവിൽ അപകടത്തിൽ തകർന്ന കാറിന് നഷ്ടപരിഹാരം നിഷേധിച്ച നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉപഭോക്തൃ കോടതി വ്യതമാക്കി.
ഇൻഷുറൻസ് തുകയും ഒപ്പം നാൽപ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. എറണാകുളം കലൂർ സ്വദേശി കാജാ മൊയ്‌നുദ്ധീൻ നൽകിയ പരാതിയിലാണ് ഉത്തരവ്. പതിനയ്യായിരം രൂപ കോടതി ചിലവുകൾക്കായി പരാതിക്കാരന് നൽകണമെന്നും ഉപഭോക്തൃ കോടതി നിർദേശിച്ചു.
സുരക്ഷിതബോധം ഉറപ്പു വരുത്തുന്നതിനായി ഇൻഷുറൻസ് പോളിസി എടുക്കുന്നവരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കഷ്ടപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. പരാതിക്കാരി മാനസികമായി നേരിട്ട ബുദ്ധിമുട്ടുകൾ വാക്കുകൾക്ക് അതീതമാണെന്നും ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാട്ടി. പരാതിക്കാരന് വേണ്ടി അഡ്വ. ജോളി ജോൺ ഹാജരായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here