ബ്രൈറ്റ് ഇന്റീരിയറിനെതിരെ ഉപഭോക്തൃകോടതി വിധി; പരാതിക്കാരന് നഷ്ടപരിഹാരവും കോടതി ചിലവും നല്‍കണം

കൊച്ചി: വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതില്‍ കരാര്‍ ലംഘനം നടത്തിയ ബ്രൈറ്റ് മെയിൻറനൻസ് കമ്പനി 80,800 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇടപ്പള്ളി സ്വദേശി എംഡി വർഗീസ് നല്‍കിയ പരാതിയിലാണ് വെണ്ണലയിലെ സ്ഥാപനത്തിനെതിരെ വിധി വന്നത്. പണികൾ പൂർത്തിയാക്കുന്നതിൽ കരാറുകാരന്‍ പരാജയപ്പെട്ടതായി വിലയിരുത്തിയാണ് ഡി.ബി ബിനു പ്രസിഡന്റായ ഉപഭോക്തൃ കോടതി പരാതിക്കാരന് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ എതിർകക്ഷികളായ ബ്രൈറ്റ് മെയിൻറനൻസ് കമ്പനിയോട് ഉത്തരവിട്ടത്.

2021 ജനുവരിയിലാണ് വീടിന്‍റെ ഇൻറീരിയര്‍ ഡെക്കറേഷൻ വർക്കുകൾക്കായിപരാതിക്കാരന്‍ ബ്രൈറ്റ് മെയിൻറനൻസ് കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നത്. പണി തുടങ്ങിയപ്പോള്‍ 35,000 രൂപ വാടക നൽകി മറ്റൊരു വീട്ടിലേക്ക് താമസം മാറി. ജോലികള്‍ക്കായി 32,750 രൂപ സ്ഥാപനത്തിന് മുന്‍കൂറായി നല്‍കി. കോവിഡ് കാരണം പണികൾ വൈകി. ഈ സമയം പരാതിക്കാരന്റെ വീടിന്റെ ജോലികള്‍ ഒഴിവാക്കി മറ്റു ജോലികള്‍ കരാറുകാരന്‍ ഏറ്റെടുത്തു ചെയ്തു.

പണി പൂർത്തിയാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട പരാതിക്കാരന്‍ ഏപ്രിൽ മാസം 3 ലക്ഷം രൂപ കൂടി നല്‍കി. എന്നാല്‍ വീണ്ടും അധിക തുക ആവശ്യപ്പെട്ട കരാറുകാരന്‍ പണികള്‍ വൈകിപ്പിച്ചു. തുടര്‍ന്ന് ചെയ്ത് തീര്‍ത്ത ജോലിക്കുള്ള തുക നല്‍കാനും കരാര്‍ അവസാനിപ്പിക്കാനും വേണ്ടി കണക്കുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കരാറുകാരന്‍ കണക്കുകള്‍ സമര്‍പ്പിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top