‘കോൺഗ്രസിലെ രാജകുടുംബം രാഷ്ട്രപതിയെ അപമാനിച്ചു’; സോണിയയുടെ വാക്കുകളിൽ ആദിവാസികളോടുള്ള അവജ്ഞയെന്നും പ്രധാനമന്ത്രി

പാർലമെൻ്റിൽ നയ പ്രസംഗം നടത്തിയ രാഷ്ട്രപതിയെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി അപമാനിച്ചെന്ന് ആരോപിച്ച്‌ വിവാദം കൊഴുക്കുന്നു. കോൺഗ്രസിന് എതിരെ അതിരൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള ബിജെപി നേതാക്കൾ അഴിച്ചുവിട്ടത്. രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചെന്നാണ് പ്രധാനമന്ത്രിയുടെ വിമർശനം. ആദിവാസികളോടുള്ള അവജ്ഞയാണ് സോണിയ ഗാന്ധിയുടെ വാക്കുകളില്‍ പ്രതിഫലിച്ചതെന്നും അവർ മാപ്പ് പറയണമെന്നുമാണ് മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ ആവശ്യം.

രാഷ്ട്രപതി ഇന്ന് പാർലമെൻ്റിൽ വായിച്ചത് വ്യാജ വാഗ്ദാനങ്ങളാണെന്നും അത് വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം തളര്‍ന്നുപോയെന്നുമുള്ള അർത്ഥത്തിലായിരുന്നു സോണിയയുടെ പരാമര്‍ശം. രാഷ്ട്രപതിയുടെ പ്രസംഗത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സോണിയയുടെ പ്രതികരണം.

രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്ന പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനത്തിന് ക്ഷണിക്കാതെ ബിജെപിയാണ് രാഷ്ട്രപതിയെ അപമാനിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ബിജെപിയുടെ ആരോപണത്തിന് മറുപടി നൽകി.

രാഷ്ട്രപതി ഭവൻ സോണിയ ഗാന്ധിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ചു. രാഷ്ട്രപതി ഭവന്‍റെ അന്തസിന് മുറിവേല്‍പിക്കുന്ന പരാമർശങ്ങളാണ്. പ്രസംഗത്തിലെവിടെയും തളര്‍ച്ച തോന്നിയിട്ടില്ല. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ തളര്‍ച്ച തോന്നില്ല. പ്രതികരണം ഒഴിവാക്കമായിരുന്നുവെന്നും രാഷ്ട്രപതി ഭവന്‍ വാർത്താക്കുറിപ്പിൽ കുറ്റപെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top