കോടതിയലക്ഷ്യ കേസിൽ സുധാകരൻ ഹൈക്കോടതിയിൽ ഹാജരായി; വിശദീകരണം നല്‍കാന്‍ നാലാഴ്ച സാവകാശം; വിവാദമായത് ഷുഹൈബ് വധക്കേസിലെ പരാമര്‍ശം
കൊച്ചി: ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കോടതിയിൽ ഹാജരായി. ഷുഹൈബ് വധക്കേസിൽ സിബി ഐ അന്വേഷണം തള്ളിയതിനെതിരെ ജുഡീഷ്യറിക്കെതിരെ സുധാകരൻ നടത്തിയ പരാമർശമാണ് കോടതിയലക്ഷ്യ കേസിന് വഴിവെച്ചത്.
ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ഹരിശങ്കർ.വി.മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് ഹാജരായത്. അഡ്വ ജനാർദ്ദന ഷേണായിയാണ് ഹർജിക്കാരൻ. കേസിൽ വിശദീകരണ പത്രിക സമർപ്പിക്കാൻ കോടതി 4 ആഴ്ചത്തെ സാവകാശം അനുവദിച്ചു.
വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ ഒരു പൊതുയോഗത്തിൽ സുധാകരൻ പറഞ്ഞത്. ഇതാണ് കോടതിയലക്ഷ്യ കേസിലേക്ക് നയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here