കോണ്‍ട്രാക്ടര്‍മാര്‍ കുടുങ്ങും; റോഡിലെ കുഴിയില്‍ വീണയാൾക്ക് നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ കമ്മിഷൻ വിധി

കൊച്ചി: റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടയാള്‍ക്ക് കോൺട്രാക്ടർ നഷ്ടപരിഹാരം നല്‍കണം. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റോഡിന്റെ നിർമ്മാണത്തിനും പരിപാലനത്തിനുമായി സെസ് നൽകുന്ന ഉപഭോക്താവിന് നിലവാരമുള്ള റോഡിൽ സഞ്ചരിക്കാൻ അവകാശം ഉണ്ടെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

എറണാകുളം മൂവാറ്റുപുഴ സ്വദേശിനി ഷിജി ജോഷി, ഉപഭോക്തൃ കമ്മിഷനില്‍ സമർപ്പിച്ച പരാതിയെ ചോദ്യം ചെയ്ത് റോഡിന്റെ കോൺട്രാക്ടർ ജോർജ് വെള്ളമറ്റം സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. റോഡിലെ കുഴിയിൽ വീണ് അപകടം സംഭവിച്ച വാഹന യാത്രക്കാർക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാനാവില്ലെന്നായിരുന്നു കോൺട്രാക്ടറുടെ നിലപാട്. എന്നാല്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലക്ഷ്യമെന്നും സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളും അതിൽപ്പെടുമെന്നുമായിരുന്നു കമ്മിഷന്റെ വിലയിരുത്തല്‍.

2021 മാർച്ച് മൂന്നിന് തൊടുപുഴ- മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് ഷിജിക്ക് അപകടം ഉണ്ടായത്. അപകടത്തിൽ വലത് കൈമുട്ടിന് രണ്ട് ഒടിവുകളും സംഭവിച്ചു. റോഡിന്റെ റീടാറിങ്ങിലെ ഗുണനിലവാരം ഇല്ലായ്മയാണ് അപകടത്തിന് കാരണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഷിജിയുടെ പരാതി. തയ്യല്‍ തൊഴിലാളിയായ തനിക്ക് അപകടത്തെ തുടര്‍ന്ന് ജോലി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും 8.5 ലക്ഷം രൂപ എതിർകക്ഷികളിൽ നിന്നും ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. റോഡ് നിർമ്മാണം പൂർത്തിയായത് 2021 ജനുവരി മാസം ആണെന്നും, 2 വർഷം ഡിഫക്റ്റ് ലയബിലിറ്റി കാലയളവ് ഉണ്ടെന്നും, ഈ കാലയളവിൽ ഉണ്ടാകുന്ന കേടുപാടുകള്‍ക്ക് കരാറുകാരനാണ് ഉത്തരവാദിയെന്നും പിഡബ്ല്യഡി അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top