വയനാട് ഉരുള്‍പൊട്ടല്‍ : രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍; കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം
വയനാട് ഉരുള്‍പൊട്ടല്‍ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡോ. എസ് കാര്‍ത്തികേയന്‍ ഐഎഎസിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. സ്‌പെഷ്യല്‍ ഓഫീസറായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി.സാംബശിവ റാവുവിനെയും നിയോഗിച്ചു. അദ്ദേഹം വയനാട്ടില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.
അടിയന്തര സാഹചര്യത്തില്‍ വിളിക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് 9497900402, 0471 2721566 എന്നീ നമ്പറുകളിലും വിവരങ്ങള്‍ നല്‍കാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here