സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹത്തെച്ചൊല്ലി തർക്കം; മകൾ ഹൈക്കോടതിയിൽ

അന്തരിച്ച സിപിഎം മുൻ കേന്ദ്ര കമ്മറ്റി അംഗം എംഎം ലോറൻസിന്റെ മൃതദേഹത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നു. നിലവിൽ എറണാകുളം ടൗൺഹാളിൽ പൊതുദർശനം നടന്നുകൊണ്ടിരിക്കുകയാണ്. ഭൗതീക ശരീരം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെതിരേ മകൾ ആശാ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചു. പൊതുദർശനത്തിന് ശേഷം ലോറൻസിന്റെ ആഗ്രഹപ്രകാരം കളമശേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറുമെന്നായിരുന്നു മകനും പാർട്ടിയും അറിയിച്ചത്.

ഇത്തരത്തിലൊരു താത്പര്യം അച്ഛൻ പ്രകടപ്പിച്ചിരുന്നില്ലെന്നാണ് ആശ പറയുന്നത്. മെഡിക്കൽ പഠനത്തിനായി മൃതദേഹം വിട്ടുകൊടുക്കാൻ താത്പര്യമില്ല. എല്ലാ മക്കളുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരുന്നു അങ്ങനെയൊരു തീരുമാനം എടുക്കേണ്ടതെന്നും ഹർജിയിൽ വ്യക്തമാക്കി. ഹൈക്കോടതി ഹർജി ഉടൻ പരിഗണിക്കും. ബിജെപിയിലെയും ആർഎസ്എസിലെ ചിലർ ആശയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഇതൊക്കെയെന്ന് ലോറൻസിൻ്റെ മകൻ സജീവ് പ്രതികരിച്ചു.

പിതാവിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി മൃതദേഹം കൈമാറാൻ തീരുമാനിച്ചത്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ആശ പങ്കുവയ്ക്കുന്ന കുറിപ്പുകളിലെല്ലാം ആർഎസ്എസ് സാന്നിധ്യം വ്യക്തമാണ്. സിപിഎമ്മിനേയും പാർട്ടി നേതാക്കളെയും പൊതുജന മധ്യത്തിൽ അവഹേളിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സജീവ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top