കോൺഗ്രസിൽ തല്ലുമാല; മണ്ഡലം പ്രസിഡൻ്റുമാരെ ചൊല്ലി ഗ്രൂപ്പ്പോര്, ‘എ’ ഗ്രൂപ്പിനെ തഴയുന്നു എന്നാരോപണം

മലപ്പുറം: ലോക് സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും കോൺഗ്രസിലെ അടിപിടിക്ക് ഒരു കുറവും ഇല്ല. ഇനിയെങ്കിലും ഗ്രൂപ്പ് വഴക്കു നിർത്തി സംഘടനാ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് ജില്ലാ ലീഗ് നേതൃത്വം. ഇപ്പോഴത്തെ ഗ്രൂപ്പ് പോരിനു കാരണം മണ്ഡലം പ്രസിഡന്റ്മാരുടെ നിയമനത്തെ ചൊല്ലിയുള്ള തർക്കമാണ്. അതാണിപ്പോൾ തെരുവുയുദ്ധത്തിലെത്തിയത് .

ഡി സി സി പ്രസിഡന്‍റ് വി എസ് ജോയിയും എ പി അനില്‍ കുമാര്‍ എം എല്‍ എയും ചേര്‍ന്ന് എ ഗ്രൂപ്പിനെ തഴഞ്ഞെന്നാണ് ആരോപണം. ഇതിനു പിന്നാലെ പലയിടത്തും പുതിയ മണ്ഡലം പ്രസിഡന്‍റുമാരെ ചുമതലെയേറ്റെടുക്കാന്‍ പോലും അനുവദിക്കാതെ ഓഫീസ് പൂട്ടിയിടുന്ന സ്ഥിതി വരെയെത്തി. യുഡിഎഫിന് അപ്രമാദിത്വമുള്ള ജില്ലയില്‍ കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നതില്‍ കടുത്ത അതൃപ്തിയിലാണ് ലീഗ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗ് ലോക്സഭാ മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസില്‍ പരസ്യ പോര് തുടരുന്നത് നേതൃത്വം ഗൗരവമായി എടുക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെങ്കിലും വിഷയത്തിന്‍റെ ഗൗരവം കെ പി സി സി നേതൃത്വത്തെ ധരിപ്പിക്കാനാണ് മുസ്ലീം ലീഗിന്‍റെ തീരുമാനം. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ വയനാട് ഉള്‍പ്പെടെയുള്ള ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ലീഗ് ചൂണ്ടിക്കാട്ടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top